BBL Team Celebrates Steve Smith's Hit Wicket Dismissal But He Remains Not Out<br /><br />ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ സ്റ്റീവ് സ്മിത്ത് ഒരു പുറത്താകലില്‍ നിന്ന് ഭാഗ്യംകൊണ്ട് രക്ഷപെട്ടതാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്നത്. ബിഗ്ബാഷ് ടി20 ലീഗില്‍ സിഡ്നി സിക്സേര്‍സ്-മെല്‍ബണ്‍ സ്റ്റാര്‍സ് മത്സരത്തിലായിരുന്നു ഭാഗ്യത്തിന്റെ ഈ തീക്കളി. സിഡ്നി സിക്സേര്‍സ് ഇന്നിംഗ്സില്‍ എട്ടാം ഓവറില്‍ പന്തെറിയുന്നത് മെല്‍ബണിന്റെ പാക് പേസര്‍ ഹാരിസ് റൗഫ്. നാലാം പന്തിന്റെ റൗഫിന്റെ ബൗണ്‍സറില്‍ ബാക്ക്ഫൂട്ടില്‍ ഒഴിഞ്ഞുമാറാനുള്ള ശ്രമത്തിനിടെ സ്റ്റീവ് സ്മിത്തിന്റെ ബെയ്ല്‍സ് തെറിച്ചു. സ്മിത്ത് ഹിറ്റ് വിക്കറ്റായി എന്നുകരുതി റൗഫും സഹതാരങ്ങളും ആഘോഷം തുടങ്ങി. എന്നാല്‍ ടിവി റിപ്ലേയില്‍ മൂന്നാം അംപയറുടെ തീരുമാനം മറ്റൊന്നായിരുന്നു<br />
